യുകെയിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോട് അനുബന്ധിച്ച് യുഎഇ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദുഖാചരണം പോരോഗമിക്കുന്നു. ഔദ്യോഗിക പതാകൾ പകുതി താഴ്ത്തിക്കെട്ടിയാണ് എലിസബത്ത് രാജ്ഞിക്ക് യുഎഇ ആദരം അര്‍പ്പിക്കുന്നത്.
രാജ്ഞിയുടെ 96 വര്‍ഷത്തെ ജീവിതം അനുസ്മരിച്ച് വെളളിയാഴ്ച വൈകിട്ട് ദുബായില്‍
96 റൗണ്ട് ഗൺ സല്യൂട്ട് സമര്‍പ്പിച്ചു. ജബൽ അലി തുറമുഖത്ത് യുകെ റോയൽ നേവിയുടെ കപ്പലാണ് അന്ത്യാഞ്ജലിക്ക് വേദിയായത്.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാനും പ്രാധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അനുശോചനം അറിയിച്ചിരുന്നു. യുഎഇ സ്ഥാപക നേതാക്കളുമായും ഊഷ്മള ബന്ധം സൂക്ഷിച്ച ഭരണാധാകാരിയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരിയായ എലിസബത്ത് രാജ്ഞി.