ചൈന മുതൽ തുർക്കി വരെ: ഗ്ലോബൽ വില്ലേജിൽ പുതുവർഷം പിറക്കുക ഏഴ് തവണ

Date:

Share post:

പുതുവർഷ ആഘോഷത്തിനായി കാത്തിരിക്കുകയാണ് ദുബായിലെ ​ഗ്ലോബൽ വില്ലേജ്. എല്ലായിടത്തും ഒറ്റതവണ കരിമരുന്ന് കലാപ്രകടനത്തോടെ പുതുവർഷ ആഘോഷം കഴിയും. എന്നാൽ ​​ഗ്ലോബൽ വില്ലേജിൽ ഏഴ് തവണയാണ് ഒറ്റരാത്രി കൊണ്ട് പുതുവർഷം പിറക്കുന്നത്. ലോകമെമ്പാടുമുള്ള പുതുവർഷം ​ഗ്ലോബർ വില്ലേജ് ആഘോഷമാക്കുകയാണ്.

ഏഴ് രാജ്യങ്ങളിലെ വ്യത്യസ്ത സമയ മേഖലകളെ ആശ്രയിച്ച് ഏഴ് അർദ്ധരാത്രികളെ അടയാളപ്പെടുത്തുന്നതിനാൽ ഏഴ് തവണ ആഘോഷം നടക്കും. ചൈന മുതൽ തുർക്കി വരെ, രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെ ഓരോ മണിക്കൂറിലും വ്യത്യസ്‌തമായ പുതുവത്സര ആഘോഷങ്ങൾ ആസ്വദിക്കാൻ അതിഥികളെ ​ഗ്ലോബൽ വില്ലേജ് ക്ഷണിക്കുകയാണ്. ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ വൈകുന്നേരം 4 മണിക്ക് തുറക്കും, പ്രവർത്തന സമയം ഡിസംബർ 30 ന് പുലർച്ചെ 1 വരെയും ഡിസംബർ 31 വരെ പുലർച്ചെ 2 വരെയും നീട്ടി.

വെടിക്കെട്ട് ഷെഡ്യൂൾ രാജ്യം സമയം എന്ന ക്രമത്തിൽ

ചൈന – രാത്രി 8 മണി
തായ്‌ലൻഡ് – രാത്രി 9 മണി
ബംഗ്ലാദേശ് -രാത്രി 10 മണി
ഇന്ത്യ -രാത്രി 10.30
പാകിസ്ഥാൻ രാത്രി- 11
യുഎഇ -12 മണി
തുർക്കി -1 മണി

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...