താമസക്കാരുടെ ആരോഗ്യം സംരക്ഷണം ലക്ഷ്യമിട്ട് ഭക്ഷണ വിതരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ നിർദ്ദേശങ്ങളെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഫുഡ് ഡെലിവറി ആവാസവ്യവസ്ഥയുടെ അവിഭാജ്യമായ ഡെലിവറി റൈഡർമാർ, അവ നടപ്പിലാക്കുന്നത് സംബന്ധിച്ച് ആശങ്കകൾ അറിയിച്ചിരുന്നു.
സുരക്ഷ നിർദേശങ്ങൾ
1) സമീപത്തെ റെസ്റ്റോറൻ്റുകളിൽ നിന്ന് ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന ഭക്ഷണം മുപ്പത് മിനിറ്റിനുള്ളിൽ വിതരണം ചെയ്യണം
2) ഗതാഗത സമയത്ത് ശരിയായ ഭക്ഷണ താപനില സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തിന് മുനിസിപ്പാലിറ്റി ഊന്നൽ നക്കുന്നുണ്ട്
3) മലിനീകരണം തടയുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങൾ വെവ്വേറെ വിതരണം ചെയ്യേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു
4) മുഴുവൻ ഡെലിവറി പ്രക്രിയയിലുടനീളം ചൂടുള്ള ഭക്ഷണങ്ങളുടെ താപനില 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ നിലനിർത്താൻ ഡെലിവറി കണ്ടെയ്‌നറുകൾക്ക് കഴിയണം.
ഡെലിവറി ചെയ്യുമ്പോഴുള്ള വെല്ലുവിളികൾ
1) കർശനമായ താപനില നിയന്ത്രണ നടപടികൾ പാലിച്ചുകൊണ്ട് സമയബന്ധിതമായ ഡെലിവറികൾ ഉറപ്പാക്കുന്നത്.
2) റെസ്റ്റോറൻ്റുകളിൽ നിന്ന് മതിയായ പിന്തുണയുടെ ആവശ്യകത
3) മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇൻസുലേറ്റഡ് കണ്ടെയ്‌നറുകൾ റെസ്റ്റോറൻ്റുകൾക്ക് നൽകേണ്ടത് ആവശ്യമാണ്.
4) ശരിയായ ഉപകരണങ്ങളില്ലാതെ ഡെലിവറി പ്രക്രിയയിലുടനീളം ഭക്ഷണം ആവശ്യമുള്ള താപനിലയിൽ തുടരുമെന്ന് ഉറപ്പ് നൽകാൻ പ്രയാസമാണ്.
ഈ വെല്ലുവിളികൾക്കിടയിലും, ദുബായ് നിവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടാൻ ഡെലിവറി റൈഡർമാർ പ്രതിജ്ഞാബദ്ധരാണ്.