43 എ380 വിമാനങ്ങളും 28 ബോയിംഗ് 777 വിമാനങ്ങളും പൂർണമായി നവീകരിക്കുമെന്ന് വ്യക്തമാക്കി എമിറേറ്റ്സ് . റിട്രോഫിറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് നവീകരണം. ഏറ്റവും പുതിയ ജനറേഷൻ സീറ്റുകൾ, പുതുക്കിയ ക്യാബിൻ ഫിനിഷിംഗ്, contemporary colour palette എന്നിവയോടെയായിരിക്കും പുതുക്കിയ വിമാനങ്ങൾ പുറത്തിറങ്ങുക.
റിട്രോഫിറ്റ് പ്രോഗ്രാമിൽ മൊത്തം 191 വിമാനങ്ങൾ ഭാഗമാകുമെങ്കിലും നിലവിൽ 71 വിമാനങ്ങളാണ് പൂർണമായും നവീകരിക്കുക. എമിറേറ്റ്‌സ് ഇതുവരെ 22 A380 വിമാനങ്ങൾ പുനഃക്രമീകരിച്ചു, ഈ വർഷം ജൂലൈയിൽ ആദ്യത്തെ ബോയിംഗ് 777 ഇൻ്റീരിയർ മോടിപിടിപ്പിക്കും.
ഓരോ ബോയിംഗ് 777 വിമാനവും സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് നവീകരിക്കാൻ ഏകദേശം രണ്ടാഴ്ചയെടുക്കും. പ്രീമിയം ഇക്കണോമി ക്യാബിനിനൊപ്പം, എമിറേറ്റ്സ് ബോയിംഗ് 777 നാല് ക്ലാസുകളിലായി 332 സീറ്റുകൾ ക്രമീകരിക്കും, അതിൽ എട്ട് ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളും 40 ബിസിനസ് ക്ലാസ് സീറ്റുകളും 260 ഇക്കണോമി ക്ലാസ് സീറ്റുകളും ഉൾപ്പെടുന്നു. പുതിയ പ്രീമിയം ഇക്കണോമി ക്യാബിന് ഇടം നൽകുന്നതിനായി 50 ഇക്കണോമി സീറ്റുകൾ നീക്കം ചെയ്യും.
We are expanding our cabin interior retrofit program to 191 aircraft, a major commitment to ensure customers fly better for years to come. ✈️ 💺 https://t.co/OAofjPyzu7 pic.twitter.com/ooqxSP5R8s
— Emirates (@emirates) May 7, 2024