ദുബായ് വേൾഡ് എക്പോ 2020ന്‍റെ തുടര്‍കാഴ്ചകളുമായി ദുബായ് എക്സ്പോ സിറ്റി നാള മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ലോകമേളയിലെ പവലിയനുകൾ മിക്കതും എക്സ്പോ സിറ്റിയിലും സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നൊരുക്കും. ലോക മേളയിലെ 80 ശതമാനം പവലിയനുകളും നിലനിര്‍ത്തിയാണ് എക്സ്പോ സിറ്റി ഒരുക്കിയത്.
എക്സ്പോ സിറ്റി പൂര്‍ണായി തുറക്കുന്നതിന് മുന്നോടിയായി കഴിഞ്ഞമാസം മുതല്‍ രണ്ട് പവലിയനുകൾ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. യുഎഇയുടെ ചരിത്രം വ്യക്തമാക്കുന്ന ആലിഫും സുസ്ഥിരത പ്രമേയമാക്കിയ ടെറയും. യുഎഇയുടെ ചരിത്രത്തിലൂടെ ഭാവിയിലേക്കുള്ള യാത്രയാണ് അലിഫ് വരച്ചുകാട്ടുന്നത്. അതേസമയം പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുക എന്ന ആശയം ടെറയും പങ്കുവയ്ക്കുന്നു.
പവലിയനുകൾ പൂര്‍ണമായി തുറക്കുന്നതോടെ പുതിയ വിസ്മയങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കും. സര്‍റിയല്‍ വാട്ടര്‍ ഫീച്ചര്‍, അല്‍ വാസല്‍ പ്ലാസ, സ്ത്രീകൾക്കും കുട്ടികൾക്കുമുളള പ്രത്യേക പവലിയനുകൾ, വിവിധ രാജ്യങ്ങളുടെ സംസ്കാരം വ്യക്തമാക്കുന്ന എക്സ്പോ പവലിയനുകൾ, എക്സിബിഷന്‍ സെന്‍റര്‍, വിനോദവേദികൾ തുടങ്ങി വിപുലമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്.
ദുബായുടെ അഭിലാഷങ്ങളുടെ പ്രതീകമാണ് എക്സ്പോ സിറ്റിയെന്ന് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. പ്രാഥമിക പ്രവശന ഫീസ് 50 ദിര്‍ഹമാണ്. വിവിധ പവലിയനുകളില്‍ അധിത ഫീസും ഈടാക്കും. ഇതിനായി 120 ദിര്‍ഹത്തിന്‍റെ പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് വയസ്സുവരെയുളള കുട്ടികൾക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്.