ദുബായ് എക്സ്പോ സിറ്റിയുടെ പുതിയ മാസ്റ്റർ പ്ലാനിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 76,000-ത്തോളം പേരെ ഉൾക്കൊള്ളാൻ സൗകര്യങ്ങളുള്ളതാണ് പുതിയ ദുബായ് എക്സ്പോ സിറ്റി.
3.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന എക്സ്പോ സിറ്റിയിൽ 35,000-ത്തിലധികം താമസക്കാർക്കും 40,000 പ്രൊഫഷണലുകൾക്കും താമസിക്കാനുള്ള ശേഷിയുണ്ടാകും. യുഎഇയുടെ മുൻനിര സംഘടനകളിലൊന്നായ ഡിപി വേൾഡിൻ്റെ പുതിയ ആഗോള ആസ്ഥാനം, 10 ബില്യൺ ദിർഹം മൂല്യമുള്ള പുതിയ അന്താരാഷ്ട്ര പ്രദർശന കേന്ദ്രം എന്നിവയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിലാണ് പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയത്.