അര്‍ദ്ധരാത്രിയിലും സന്ദര്‍ശകത്തിരക്കേറി ദുബായ്; കണക്കില്‍ വന്‍ കുതിപ്പ്

Date:

Share post:

ഈവര്‍ഷം ആദ്യ 10 മാസങ്ങളിൽ 11.4 ദശലക്ഷം അര്‍ദ്ധരാത്രി അന്താരാഷ്ട്ര സന്ദർശകർക്ക് ദുബായ് ആതിഥേയത്വം വഹിച്ചെന്ന് സര്‍ക്കാര്‍ കണക്കുകൾ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി സന്ദര്‍ശകരാണെത്തിയത്. 134 ശതമാനം. എന്നാല്‍ കോവിഡ് -19 മഹാമാരിക്ക് മുമ്പ് 2019 ലെ ഇതേ കാലയളവിൽ ആതിഥേയത്വം വഹിച്ച 13.5 ദശലക്ഷം അന്തർദ്ദേശീയ സന്ദർശകരിൽ നിന്ന് 15 ശതമാനം താഴെയാണിതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എങ്കിലും വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതായും ക‍ഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ഷം മു‍ഴുവന്‍ സ്ഥിരത പുലര്‍ത്തുന്നതായും റിപ്പോര്‍ട്ട്.

ദുബായിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) വകുപ്പാണ് ഡാറ്റ പുറത്തുവിട്ടത്. അതേസമയം 2022-ൽ ദുബായുടെ വിനോദസഞ്ചാര മേഖല ശക്തമായ പ്രകടനം നിലനിർത്തിയെന്ന് എമിറേറ്റ്സ് എൻബിഡിയിലെ റിസർച്ച് അനലിസ്റ്റ് വിഭാഗവും വ്യക്തമാക്കി. ആഗോള യാത്രാ വ്യവസായം ഇതുവരെ പാൻഡെമിക്കിന്റെ ഫലങ്ങളിൽ നിന്ന് പൂർണ്ണമായി കരകയറിയിട്ടില്ലെന്നാണ് സൂചനകൾ.

ഇന്ത്യ മുന്നില്‍

ചൈനയില്‍ നിന്നുളള സന്ദര്‍ശകരുടെ എണ്ണം പരിമിതമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022-ലെ ആദ്യ 10 മാസങ്ങളിൽ 1.4 ദശലക്ഷം സന്ദർശകരുമായി ഇന്ത്യ ദുബായുടെ പ്രധാന ഉറവിട വിപണിയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 116 ശതമാനം വർധന. റഷ്യ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി.

ആതിഥേയത്വം വര്‍ദ്ധിപ്പിക്കും

അതേസമയം 2031-ൽ 40 ദശലക്ഷം ഹോട്ടൽ അതിഥികൾക്ക് ആതിഥേയത്വം വഹിക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്, ജിഡിപിയിലേക്കുള്ള ടൂറിസം മേഖലയുടെ സംഭാവന 2031-ഓടെ 450 ബില്യൺ ദിർഹമായി (122.5 ബില്യൺ ഡോളർ) വർദ്ധിപ്പിക്കും, ഇത് ഓരോ വർഷവും 27 ബില്യൺ ദിർഹം വീതം വർധിപ്പിക്കാനാണ് നീക്കം.

സന്ദർശക സ്രോതസ്സ്

പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ, ജിസിസിയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് ദുബായിലേക്കുള്ള ഏറ്റവും വലിയ സന്ദർശക സ്രോതസ്സാണ്. 22 ശതമാനം. പടിഞ്ഞാറൻ യൂറോപ്പ് 20 ശതമാനം, ദക്ഷിണേഷ്യ 17 ശതമാനം, മേന 12 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. ഖത്തര്‍ ലോകകപ്പും വിനോദ സഞ്ചാര സീസണും കണക്കിലെടുക്കുമ്പോൾ നവംബര്‍ , ഡിസംബര്‍ മാസങ്ങളില്‍ കുതിപ്പ് രേഖപ്പെടുത്തുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...