ദുബായിലെ എല്ലാ ഡെലിവറി റൈഡർമാരും ഉടൻ തന്നെ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറും. ഡെലിവറി കമ്പനികൾ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാനാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ടുള്ള ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ആർടിഎ അവതരിപ്പിച്ചു.
സീറോ എമിഷൻ ഗതാഗത മാർഗങ്ങളിലേക്കുള്ള മാറ്റമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ വാണിജ്യ ഗതാഗത പ്രവർത്തനങ്ങളുടെ ഡയറക്ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി പറഞ്ഞു.
പരിസ്ഥിതി സൗഹൃദത്തിലൂന്നിയ ഗതാഗത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഡെലിവറി ബിസിനസിന്റെ സ്വഭാവത്തിന് അനുയോജ്യമായ ഒരു പ്രോട്ടോടൈപ്പ് ഇ-ബൈക്ക് മോഡൽ ഗവേഷണം ചെയ്യാനും വികസിപ്പിക്കാനും വ്യവസായ വിദഗ്ധരുമായി ആർടിഎ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും മുഹൈരി പറഞ്ഞു. ഇ-ബൈക്കുകളിലേക്ക് മാറുന്നതിലൂടെ “ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രവർത്തന ചെലവ് കുറയ്ക്കും” എന്ന് അൽ മുഹൈരി കൂട്ടിച്ചേർത്തു.
https://twitter.com/DXBMediaOffice/status/1737808990023610604?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1737808990023610604%7Ctwgr%5E1f0ae108c5a7c6fd3189ed833f3dab9e82e20902%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Fdubai-delivery-men-could-soon-be-riding-electric-bikes-as-part-of-green-transport-initiative-1.100062721