എമിറേറ്റിലെ ഹൈവേയിൽ കൂടി 280 കിലോമീറ്റർ വേഗതയിൽ പറപ്പിച്ച യുവ മോട്ടോബൈക്കറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
ഞെട്ടിപ്പിക്കുന്ന ബൈക്ക് സ്റ്റണ്ടിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടു. ഒരു ചക്രം ഉയർത്തി ബൈക്ക് ഓടിക്കുന്നതും കാണാം. ദുബായ് പോലീസ് മോട്ടോർ ബൈക്ക് പിടിച്ചെടുത്തു, വിട്ടുനൽകുന്നതിന് 50,000 ദിർഹം പിഴ ചുമത്തി. 2023ലെ ഡിക്രി 30ലെ വ്യവസ്ഥകൾക്കനുസൃതമായാണ് ഇത് വരുന്നത്.
അശ്രദ്ധമായോ ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനമോടിക്കുക. വ്യാജമോ, അവ്യക്തമോ, അല്ലെങ്കിൽ നിയമവിരുദ്ധമായി ഉപയോഗിച്ചതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുക. പോലീസ് വാഹനവുമായി ബോധപൂർവം കൂട്ടിയിടിക്കുകയോ മനഃപൂർവം അതിന് കേടുവരുത്തുകയോ ചെയ്യുക.18 വയസ്സിന് താഴെയുള്ള ഒരാൾ വാഹനമോടിക്കുന്നത്. ഇത്തരം കേസുകളിൽ എല്ലാം തന്നെ 50,000 ദിർഹം പിഴ ഈടാക്കും