നിക്ഷേപകരുടെ ഇഷ്ടനഗരമായി ദുബായ്

Date:

Share post:

സഞ്ചാരികളുടെയും നിക്ഷേപകരുടെയും ഇഷ്ടന​ഗരമായി മാറുകയാണ് ​ദുബായ്. കഴിഞ്ഞവർഷം ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർചെയ്ത കമ്പനികളുടെ എണ്ണത്തിൽ വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2023- ൽ മാത്രം 67,222 പുതിയ കമ്പനികളാണ് അംഗങ്ങളായത്. ചേംബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെഅംഗങ്ങൾ രജിസ്റ്റർചെയ്യുന്നത്.

ദുബായ് ചേംബേഴ്‌സ് ആസ്ഥാനത്ത് വ്യാഴാഴ്ചസംഘടിപ്പിച്ച വാർഷിക മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യംവെളിപ്പെടുത്തിയത്. ദുബായ് ഇന്റർനാഷണൽ ചേംബർ 2023- ൽ 138 വിദേശ സംരംഭങ്ങളെയാണ് ദുബായിലേക്കെത്തിച്ചത്. ഇതിൽ 34 ബഹുരാഷ്ട്ര കമ്പനികളും 104 ചെറുകിട, ഇടത്തരം സംരംഭങ്ങളുമുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിഞ്ഞവർഷം 16 പുതിയ അന്താരാഷ്ട്ര പ്രതിനിധിഓഫീസുകളും ദുബായ് ഇന്റർനാഷണൽ ചേംബർ തുറന്നു.

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർചെയ്യുന്ന കമ്പനികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. ഇന്ത്യ-യു.എ.ഇ.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ഇന്ത്യൻ വ്യവസായികളെ ആകർഷിച്ചിട്ടുണ്ട്. പുതിയ കമ്പനികളുടെ എണ്ണത്തിൽ യു.എ.ഇ.യാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് പാകിസ്താനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...