അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്‌കിന്റെ പദ്ധതി പ്രഖ്യാപിച്ച് ദുബായ്. 55 മില്യൺ ദിർഹം ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. സിറ്റൗട്ടും ഒരു കോഫി ഷോപ്പും ഉള്ള ഘടനയുടെ പകുതി വെള്ളത്തിന് മുകളിലായിരിക്കും. മറ്റൊന്ന് താഴെ വെള്ളത്തിനടിയിലാണ് ക്രമീകരിക്കുക. ഖലീജ് ടൈംസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ഈ ഘടനയിൽ മൂന്ന് നിലകളുണ്ടാകും, ഒരു വെള്ളത്തിനടിയിലുള്ള ഡെക്ക് പ്രാർത്ഥനാ സ്ഥലമായി ഉപയോഗിക്കും. ഈ വെള്ളത്തിനടിയിൽ വുദു സൗകര്യങ്ങളും ശുചിമുറികളും ഉണ്ടായിരിക്കും. ആരാധകർക്ക് വെള്ളത്തിനടിയിൽ പ്രാർത്ഥനകൾ അർപ്പിക്കുന്ന സവിശേഷമായ അനുഭവം ഉണ്ടായിരിക്കും. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) അതിന്റെ മതപരമായ ടൂറിസം പ്രോജക്റ്റിനെക്കുറിച്ച് ഒരു ബ്രീഫിംഗ് നടത്തിയപ്പോഴാണ് പള്ളിയുടെ പദ്ധതികൾ പ്രഖ്യാപിച്ചത്.
നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഐഎസിഎഡിയിൽ നിന്നുള്ള അഹമ്മദ് അൽ മൻസൂരി ഖലീജ് പറഞ്ഞു. മസ്ജിദ് എവിടെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. “ഇത് തീരത്തോട് വളരെ അടുത്തായിരിക്കുമെന്നും മെയിൻ ലാന്റുമായി ബന്ധിപ്പിച്ചിരിക്കുന്ന പാലം ഉണ്ടാകുമെന്നും അൽ മൻസൂർ പറഞ്ഞു.