ദുബായിലെ ജബൽ അലി, എക്‌സ്‌പോ മെട്രോ സ്റ്റേഷനുകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുബായിലെ അധികൃതർ പ്രത്യേക പരിശീലനം നടത്തും. “മെയ് 24 ബുധനാഴ്ച പുലർച്ചെ 1 നും 4 നും ഇടയിലാണ് പരിശീലന പരിപാടി നടക്കുകയെന്ന്,” ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് ട്വിറ്റ് ചെയ്തു.
ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റും ഫെഡറൽ, ലോക്കൽ ഗവൺമെന്റ് സ്ഥാപനങ്ങളും ഡിപ്പാർട്ട്‌മെന്റുകളും സഹകരിച്ചാകും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി “സഹകരണ ഡ്രിൽ” നടത്തുക.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അധിക്യതരുടെ വൈദഗ്ദ്യം വിലയിരുത്തുന്നതിനാണ് സാധാരണയായി ഡ്രില്ലുകൾ നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം മോക്ക് ഡ്രില്ലുകൾ സാധാരണയായി നടത്തിവരാറുള്ളതാണ്.