2030 ഓടെ നൂറ് ശതമാനം വെള്ളവും പുനരുപയോഗിക്കാനുള്ള പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. ദുബായുടെ വാട്ടർ റിക്ലമേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് മുനിസിപ്പാലിറ്റിയാണ്. ദുബായിയെ ഹരിത സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാക്കി മാറ്റാനാണ് ഡീസാലിനേറ്റഡ് വെള്ളവും അനുബന്ധ വൈദ്യുതി ഉപഭോഗവും 30 ശതമാനത്തോളം നിയന്ത്രിക്കാൻ തീരുമാനിച്ചത്.
അതേസമയം നിലവിൽ 90 ശതമാനം വെള്ളവും ദുബായ് പുനരുപയോഗിക്കുന്നുണ്ട്. ഇതിലൂടെ ഓരോ വർഷവും രണ്ട് ബില്യൺ ദിർഹമാണ് ലാഭമായി കിട്ടുന്നത്. രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് ജലാസംരക്ഷണം നിർണായകമായ പങ്ക് വഹിക്കുന്നുണ്ടെന്നും ദുബായ് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.