സന്ദർശക വീസയിലെത്തുന്ന വിദേശികൾക്ക് വാഹനമോടിക്കാൻ താൽക്കാലിക അനുമതിമായി സൗദി. തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഇതിനായി സംവിധാനം ഏർപ്പെടുത്തി. ഇതൊടെ സന്ദര്‍ശകര്‍ക്ക് വാഹനങ്ങൾ വാടകയ്ക്കെടുക്കാനും ഡ്രൈവിംഗിന് അനുമതി നേടാനുമാകും.
സൗദിയിൽ താമസ വീസയുള്ളവർക്കു മാത്രമേ വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അബ്ഷിർ വഴി റജിസ്റ്റർ ചെയ്യാന്‍ അവസരമൊരുങ്ങും. തുടര്‍ന്ന് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്ക് വാഹനം കൈമാറാനും കഴിയും.
അബ്ഷീര്‍ ആപ്പില്‍ ഏര്‍പ്പെടുത്തിയ പുതിയ സേവനങ്ങളും ഇന്നുമുതല്‍ ലഭ്യമാകും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റാനും, സ്‌പെഷ്യല്‍ നമ്പറുകള്‍ക്ക് അപേക്ഷിക്കാനും അബ്ശിര്‍ ആപ്പ വഴി കഴിയും.