ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുന്നതായി തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ താരം ദിവ്യ. വെള്ളായണി സ്വദേശിയായ ഭർത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ദിവ്യയുടെ ആരോപണം.
ദുർമന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഭർത്താവിന്റെ ദോഷം മാറാൻ എന്ന പേരിൽ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സ്ത്രീധനം നൽകാത്തതിനാലും അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് യുവതിയുടെ ആരോപണം.
പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരും. പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി. ഇതോടെ എന്റെ ഭർത്താവുമായി ഞാൻ വിട്ട് നിൽക്കുകയാണെന്നും നടി പറയുന്നു.