ഒട്ടക ഉടമകൾക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഒട്ടക ഉടമകൾക്കും അനുബന്ധ വ്യവസായ തൊഴിലാളികൾക്കുമുള്ള സേവനങ്ങളുടെ ഭാഗമായാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കുക. ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്.
സൗദി അറേബ്യ ക്യാമൽ ക്ലബ്ബാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അബ്ഷിറിന് സമാനമായ ഓൺലൈൻ പ്ലാറ്റ്ഫോമായാണ് ഇത് തയ്യാറാക്കുക. ഡിഎൻഎ അടിസ്ഥാനമാക്കി ഒട്ടകങ്ങൾക്കുള്ള ഇൻഷുറൻസ്, ബ്രീഡ് ഡോക്യൂമെൻ്റേഷൻ, ഒട്ടകങ്ങൾക്കായുള്ള പ്രത്യേക കാർഡുകൾ എന്നിവ ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെ ലഭ്യമാക്കും.
ഒട്ടക സംരക്ഷണത്തിനും അനുബന്ധ വ്യവസായങ്ങൾക്കും പിന്തുണ നൽകുകയാണ് ലക്ഷ്യം. നിരവധി സേവനങ്ങൾ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്. ഒട്ടക വ്യവസായ മേഖല ഗണ്യമായ വളർച്ച കൈവരിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനമൊരുങ്ങുന്നത്.