മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ലളിതമാകും, ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ് സ​ർ​വി​സു​മാ​യി ഖ​ത്ത​ർ ന​ഗ​ര​സ​ഭ മ​ന്ത്രാ​ല​യം

Date:

Share post:

മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ല​ളി​ത​മാ​ക്കാ​ൻ ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ് സ​ർ​വി​സു​മാ​യി ഖ​ത്ത​ർ ന​ഗ​ര​സ​ഭ മ​ന്ത്രാ​ല​യം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​യു​ടെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടുകൊണ്ടാണ് മന്ത്രാലയം നൂ​ത​ന സം​വി​ധാ​നവുമായെത്തുന്നത്. മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ല​ളി​ത​മാ​യ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കി​കൊ​ണ്ട് മാ​ലി​ന്യ​ങ്ങ​ൾ യ​ഥാ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ക്കാനുള്ള അവസരമുണ്ട്.

ഹ​രി​ത മാ​ലി​ന്യ​ങ്ങ​ൾ, ഖ​ര മാ​ലി​ന്യ​ങ്ങ​ൾ, പു​നു​ര​പ​യോ​ഗി​ക്കാ​വു​ന്ന​വ ഉ​ൾ​പ്പെ​ടെ മ​ന്ത്രാ​ല​യ​ത്തി​​നു കീ​ഴി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തു​വ​ഴി നി​ക്ഷേ​പി​ക്കാ​ൻ കഴിയും. വി​വി​ധ ത​രം മാ​ലി​ന്യ​ങ്ങ​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യി നി​ക്ഷേ​പി​ക്കാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റ് പ്ലാ​റ്റ്ഫോം എന്ന സംവിധാനം വഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര സീ​റോ വേ​സ്റ്റ് ഡേ​​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രാ​ല​യം പു​തി​യ സേ​വ​ന​ത്തി​ന്റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നാ​ഷ​ണ​ൽ ഓ​ത​ന്റി​ക്കേ​ഷ​ൻ സി​സ്റ്റം വ​ഴി​യാ​ണ് ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അതിന് ശേഷം അ​പേ​ക്ഷ​ക​ന്റെ പേ​ജ്, ഗു​ണ​ഭോ​ക്താ​വി​ന്റെ പേ​ജ്, ട്രാ​ൻ​സാ​ക്ഷ​ൻ ലോ​ഗ് പേ​ജ് (എ​ൻ​ട്രി​ക​ൾ, എ​ക്‌​സി​റ്റ്, കു​റി​പ്പു​ക​ൾ, ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും), പെ​ർ​മി​റ്റ് മാ​നേ​ജ്‌​മെ​ന്റ് പേ​ജ് (പു​തി​യ പെ​ർ​മി​റ്റ് ഉ​ണ്ടാ​ക്ക​ൽ, വാ​ഹ​നം കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ, മാ​ലി​ന്യ​ത്തി​ന്റെ ത​രം, പെ​ർ​മി​റ്റ് ന​ൽ​ക​ൽ) എ​ന്നീ ന​ട​പ​ടി​ക​ളി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കണം. ഇതിൽ വാ​ഹ​ന പെ​ർ​മി​റ്റു​ക​ൾ ട്രാ​ഫി​ക് വ​കു​പ്പു​മാ​യി സം​യോ​ജി​പ്പി​ക്കു​ക​യും ര​ജി​സ്ട്രേ​ഷ​നും ട്രാ​ക്കി​ങ്ങും ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....