സിഗ്നലിൽ റെഡ് ലൈറ്റ് കാണിക്കുമ്പോൾ അശ്രദ്ധമായി മറികടന്നാലുള്ള പിഴകളെക്കുറിച്ച് ഓർമ്മിപ്പിച്ച് ദുബായ് പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾക്ക് 50,000 ദിർഹം പിഴയും 30 ദിവസത്തെ വാഹനം കണ്ടുകെട്ടലും ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
ദുബായിലെ ക്യാമറയിൽ പതിഞ്ഞ അശ്രദ്ധമായ ഡ്രൈവിംഗിന്റെ ഞെട്ടിക്കുന്ന എട്ട് സംഭവങ്ങളുടെ വീഡിയോ പോലീസ് സാമൂഹിക മാധ്യമം വഴി പങ്കുവെച്ചു. ട്രാഫിക് ജംക്‌ഷനുകളിൽ വാഹനമോടിക്കുന്നവർ ചുവപ്പ് ലൈറ്റുകളിൽ നിർത്താതെ വാഹനങ്ങളിൽ ഇടിക്കുന്നതും വീഡിയോയിൽ കാണാം.
റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിനുമാണ് ട്രാഫിക് നിയമത്തിലെ ഭേദഗതികൾ ലക്ഷ്യമിടുന്നതെന്ന് പോലീസ് പറഞ്ഞു.