കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വാൽ ഭാഗമായി നാല് തവണ നിലത്ത് ഉരഞ്ഞതിന്റെ പേരിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി. 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. പിഴയ്ക്കൊപ്പം ഡിജിസിഎ ആവശ്യകതകൾക്കും മാർഗ നിർദേശങ്ങൾക്കും അനുസൃതമായി രേഖകളും നടപടി ക്രമങ്ങളും ഭേദഗതി ചെയ്യാനും നിർദേശമുണ്ട്.
അതേസമയം പിഴ ചുമത്തുന്നതിന് മുൻപേ ഡിജിസിഎ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ നോട്ടിസിൻ ഇൻഡിഗോ വിമാനകമ്പനി നൽകിയ മറുപടി തൃപ്തികരമായിരുന്നല്ല. വിമാനം ടേക് ഓഫ് ചെയ്യുമ്പോഴോ ലാൻഡിംഗ് സമയത്തോ വാൽ ഭാഗം നിലത്ത് തട്ടുന്നതിനെ ട്രെയിൽ ട്രക്ക് എന്നാണ് പറയുക. നേരത്തേ അഹമ്മദാബാദ് എയർപോർട്ടിൽ ലാൻഡിംഗിനിടെ ഇങ്ങനെ സംഭവിച്ചിരുന്നു. ഇതിന്റെ പേരിൽ വിമാനത്തിന്റെ ക്യാപ്റ്റന്റെയും സഹ പൈലറ്റിന്റെയും ലൈസെൻസ് ഡിജിസിഎ റദ്ദാക്കിയിരുന്നു.