ഇക്കഴിഞ്ഞുപോയ കുറച്ചു വർഷങ്ങൾകൊണ്ട് സൈബർ ലോകത്ത് വേട്ടയാടപെട്ട ഒരു വനിതാ രാഷ്ട്രീയ നേതാവാണ് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു. കഴിഞ്ഞ 17 വർഷമായി വിദ്യാർഥി – യൂത്ത് കോൺഗ്രസ് പ്രവർത്തനരംഗത്ത് സജീവസാന്നിധ്യമാണ് അരിത. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് അരിത ബാബുവിനെ കൂടുതൽ പേരും അറിഞ്ഞു തുടങ്ങിയത്.
അന്നത്തെ നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്നതാണ് അരിത ബാബുവിനെ ശ്രദ്ധേയമാക്കിയത്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ്അരിത ജനവിധി തേടിയത്. അന്നത്തെ കെപിസിസി പ്രസിഡൻ്റ് ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പ്രത്യേകം പരാമർശിച്ചതും അരിതയുടെ പേരായിരുന്നു. “അവർ പോറ്റുന്ന പശുവിൻ്റെ പാൽ വിറ്റാണ് കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയത്ത് സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെൺകുട്ടിയാണ് അരിത” – എന്നുമാണ് കെപിസിസ് പ്രസിഡൻ്റ് പറഞ്ഞത്.
തുച്ഛമായ വോട്ടുകൾക്കാണ് അന്ന് അരിത പരാജയം രുചിച്ചത്. എങ്കിലും ഇടത് സൈബർ പ്രൊഫൈലുകൾ അരിതയ്ക്ക് നേരെ സൈബർ ആക്രമണം തൊടുത്തുവിട്ടു. ഒരു ക്ഷീര കർഷക കുടുംബത്തിൽ നിന്ന് വന്നതിനാൽ കറവക്കാരിയെന്നാണ് സൈബർ ലോകം വിശേഷിപ്പിച്ചത്. പിന്നീട് പല വേളകളിലും അരിത തുറന്നു പറഞ്ഞിട്ടുണ്ട് കറവക്കാരി എന്ന വിളി ഏറെ വേദനിപ്പിച്ചുവെന്ന്.
എന്നിട്ടും തീരുന്നില്ല ഈ ആക്രമണം. പല വേളകളായി ഇത്തരം സൈബർ അക്രമണങ്ങൾ ഈ നേതാവിന് നേരിടേണ്ടി വരുകയാണ്. ഇത്തവണ വീഡിയോ കോൾ വഴി അശ്ലീല സന്ദേശം അയയ്ക്കുകയാണ്. അരിത തന്റെ ഫേസബുക്ക് വഴിയാണ് ഈ ഞരമ്പ് രോഗിയെ കാണിച്ചു തരുന്നത്.
അരിതയുടെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജിൽ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നൽകാതെ വീഡിയോ കോൾ തുടർന്നപ്പോൾ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കൻഡ് മാത്രം ദൈർഘ്യത്തിൽ നിൽക്കുന്ന അശ്ലീല ദൃശ്യങ്ങൾ അയക്കുകയുണ്ടായെന്ന് അരിത പറയുന്നു.
സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളിൽ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണെന്നും ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണമെന്നും അരിത ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ഇയാൾ ഖത്തറിൽ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും ആരുടെയെങ്കിലും കയ്യിൽ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അരിത പറയുന്നു. ഈ പ്രവർത്തിയെ നിയമപരമായി നേരിടുമെന്നും അരിത വ്യക്തമാക്കി.
എന്തുകൊണ്ടാണ് ഒരു വനിതാ നേതാവിന് ഇത്രയധികം സൈബർ അക്രമണങ്ങൾ നേരിടേണ്ടി വരുന്നത് എന്നത് ഒരു ചോദ്യചിഹ്നമാണ്. സഹപ്രവർത്തകരിൽ നിന്ന് വലിയ പിന്തുണയാണ് അരിതയ്ക്ക് ലഭിക്കുന്നത്. ഖത്തറിൽ നിന്ന് ആളെ കിട്ടിയിട്ടുണ്ടെന്നും
വിശദ വിവരങ്ങൾ ഇൻകാസ് /OICC ഭാരവാഹികൾ അറിയിക്കുമെന്നും പലരും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.