പ്രതിദിന കോവിഡ് കേസുകൾ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി യുഎഇ. ഒൗദ്യോഗിക അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി 14 ദിവസമാക്കി കുറച്ചു. 30 ദിവസത്തേക്ക് നീട്ടിനല്‍കിയ കാലാവധിയാണ് വീണ്ടും ചുരുക്കിയത്. യുഎഇ അത്യാഹിത വിഭാഗവും ദുരന്തനിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ 15 മുതല്‍ പുതിയ മാനദണ്ഡം നടപ്പില്‍ വരും. എല്ലാ മേഖലയിലേയും ജീവനക്കാര്‍ക്ക് മാനദണ്ഡം ബാധകമാണ്. എന്നാല്‍ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്ക് 20 മുതലാണ് തീരുമാനം കര്‍ശനമാവുക. യുഎഇയില്‍ പൊതുപരിപാടികളിലൊ, വേദികളിലൊ, സര്‍ക്കാര്‍ വകുപ്പുകളിലൊ പ്രവേശിക്കണമെങ്കില്‍ ഗ്രീന്‍ പാസ് ആവശ്യമാണ്.
പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും നിരീക്ഷിക്കാന്‍ ദേശീയ സംവിധാനം സംയോജിത പ്രവര്‍ത്തനങ്ങൾ നടത്തുകയാണെന്ന് അത്യാഹിത വിഭാഗം വ്യക്താവ് ഡോ. താഹെര്‍ അല്‍ അംരി അറിയിച്ചു. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതും കര്‍ശനമാക്കി. അടഞ്ഞ സ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 3000 ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. െഎസൊലേഷന്‍ മാനദണ്ഡങ്ങൾ മറികടക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുന്നത്. ജൂണ്‍ 15 മുതല്‍ പരിശോധനകളും ഉണ്ടാകും. കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥികളെ ഇ- ലോണിംഗിന്‍റെ ഭാഗമാക്കാനും നിര്‍ദ്ദേശമുണ്ട്.