ദുബായിൽ ഈ വർഷമുണ്ടായ 80 ശതമാനത്തിലധികം വാണിജ്യ തർക്കങ്ങൾക്കും അതിവേഗം പരിഹാരം കാണാനായതായി റിപ്പോർട്ട്. ഓരോ കേസും ശരാശരി 13 ദിവസൾക്കകം തീർപ്പാക്കാനായെന്ന് ദുബായ് കോടതികളിലെ തർക്ക പരിഹാര കേന്ദ്രത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ 1,239 തർക്കങ്ങളാണ് പരസ്പര ഉടമ്പടികളിലൂടെ പരിഹരിച്ചത്. സെറ്റിൽമെൻ്റുകൾ 20.2 ബില്യൺ ദിർഹത്തിലെത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 380 തർക്കങ്ങൾ വിദഗ്ധ കൂടിയാലോചനകൾക്കുള്ളിൽ പരിഹരിക്കാനായി.
കൂടാതെ കേന്ദ്രത്തിലെത്തിയ ഇലക്ട്രോണിക് അഭ്യർത്ഥനകൾ ശരാശരി രണ്ട് മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്തെന്നും അധികൃതർ സൂചിപ്പിച്ചു. വ്യാവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിന് ബദൽ വ്യവഹാര രീതികൾ പ്രോത്സാഹിപ്പിക്കുന്നത് എമിറേറ്റിൻ്റെ ശ്രദ്ധേയമായ പുരോഗതിയാണെന്ന് ദുബായ് കോടതികളുടെ തലവൻ ഖാലിദ് അൽ ഹൊസാനി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc