സർവകലാശാല വി സിമാരുടെ കൂട്ടരാജി ആവശ്യപ്പെട്ട സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ചാണ് വാർത്താസമ്മേളനം.
ഒൻപത് സർവകലാശാല വി സിമാരോട് രാജി വെക്കാൻ ഗവർണർ നൽകിയ അന്ത്യശാസനം ഇന്ന് രാവിലെ പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വയ്ക്കേണ്ടെന്നാണ് സർക്കാർ നിർദേശം.രാജി വച്ചില്ലെങ്കിൽ 9 പേരെയും ഇന്നുതന്നെ രാജ്ഭവൻ പുറത്താക്കി പുതിയ വി സിമാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകുമെന്നാണ് മുന്നറിയിപ്പ്.
21ന് പുറത്തുവന്ന സുപ്രീം കോടതി വിധി ആയുധമാക്കിയാണ് ഗവർണർ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. കേരള, എം ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വി സിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്.