അറബ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കി ചൈന; സൗദിയുമായി 34 കരാറുകൾ

Date:

Share post:

അറബ് രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കി ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിനിടെ ഉച്ചകോടികളിലുണ്ടായത് നിര്‍ണായക തീരുമാനങ്ങൾ. സൗദി-ചൈന ഉച്ചകോടി, സഹകരണത്തിനും വികസനത്തിനുമുള്ള ഗൾഫ്-ചൈന ഉച്ചകോടി, റിയാദ് അറബ് ഉച്ചകോടി എന്നിവയിലാണ് ഷി ജിന്‍പിങം പങ്കെടുത്തത്.

പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിന്റെ ഭാഗമായി സൗദി അറേബ്യ വിവിധ ചൈനീസ് കമ്പനികളുമായി 34 നിക്ഷേപ കരാറുകളിലാണ് ഒപ്പുവച്ചത്. ഹരിത ഊർജം, വിവര സാങ്കേതിക വിദ്യ, ചരക്കുനീക്കം, ഗതാഗതം, മെഡിക്കല്‍, പാര്‍പ്പിട നിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കും. സൗദി അറേബ്യയും ചൈനയും സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാറിലും ഒപ്പുവച്ചു.

വിഷൻ 2030 ലക്ഷ്യമാക്കി വികസന, വൈവിധ്യവൽക്കരണ പദ്ധതി, സഹകരണത്തിനും സുസ്ഥിര വികസനത്തിനും പരസ്പര ആനുകൂല്യങ്ങൾക്കും വാഗ്ദാനമായ അവസരങ്ങൾ നൽകുന്ന ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്നിവയുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷി സാമ്പത്തിക ബന്ധം അതിവേഗം പുരോഗമിക്കുകയാണെന്ന് സൗദി വാര്‍ത്ത ഏജന്‍സി വ്യക്തമാക്കി. 2018 മുതൽ ചൈനയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാണ് സൗദി. ഉഭയകക്ഷി വ്യാപാരത്തില്‍ 40 ശതമാനം വര്‍ദ്ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്.

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സിസി, പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് തുടങ്ങി അറബ് രാഷ്ട്രത്തലവന്‍മാരും സൗദിയില്‍ ഷി ജിന്‍പിങുമായി കൂടിക്കാ‍ഴ്ച നടത്തി. ജിസിസി രാജ്യങ്ങളുമായുളള സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ റിയാദില്‍ ചേര്‍ന്ന അറബ് ഉച്ചകോടിയില്‍ ധാരണയായി.

പെട്രോളിയം ഉൽപ്പാദന തർക്കത്തിൽ സൗദി–യുഎസ് ബന്ധത്തിൽ ഉലച്ചിൽ തട്ടിയ സമയത്താണ് ചൈനീസ് പ്രസിഡന്റിന്റെ സൗദിസന്ദർശനമെന്നതും രാഷ്ട്രീയ പ്രാധാന്യമുളളതാണ്. ആഗോള വികസന സംരംഭം, ആഗോള സുരക്ഷാ സംരംഭം എന്നീ നിലകളിലുളള ചര്‍ച്ചകളും അറബ് ഉച്ചകോടിയിലുണ്ടായി. ബുധനാ‍ഴാച സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്‍റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ശനിയാ‍ഴ്ച മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....