ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്ക്-വടക്ക് ബത്തിന, ദാഹിറ, ബുറൈമി, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, ഗവർണറേറ്റുകളിലുമാണ് മഴ ലഭിക്കുക.
10 മുതൽ 55 മി.മീറ്റർ വരെ വിവിധ ഇടങ്ങളിലായി മഴ ലഭിച്ചേക്കും. കൂടാതെ മണിക്കൂറിൽ 27 മുതൽ 74 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്. താഴ്ന്ന സ്ഥലങ്ങളിൽ നിന്നും വാദികളിൽ നിന്നും മാറി നിൽക്കണമെന്നും വാദി മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ കുട്ടികളെ നിരീക്ഷിക്കണമെന്നും വാദികളിൽ നീന്തരുതെന്നും നിർദേശമുണ്ട്.