തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. ജന്തുജന്യ രോഗമാണിത്. വെമ്പായം വേറ്റിനാടുള്ള അച്ഛനും മകനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കന്നുകാലിയിൽ നിന്ന് പകർന്നതാണ് എന്നാണ് നിഗമനം. രോഗം പടരാതിരിക്കാൻ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പനി, തലവേദന, സന്ധി വേദന,പേശി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലോസിന്റെ ലക്ഷണങ്ങൾ. ഈ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ചികിത്സ ആരംഭിക്കും. കുറച്ച് ആഴ്ചകൾ മുതൽ മാസങ്ങൾക്കകം തന്നെ രോഗം ഭേദമാകുകയും ചെയ്യും. രണ്ട് ശതമാനം ആണ് മരണനിരക്ക്.