യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെയും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ യുഎസും റഷ്യയും തമ്മിലുള്ള രണ്ട് തടവുകാരെ മോചിപ്പിക്കാൻ നടന്ന മധ്യസ്ഥ ശ്രമങ്ങൾ ഫലം കണ്ടു. മോചനം ലഭ്യമായ യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനർ മോസ്‌കോയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ അബുദാബിയിൽ എത്തി. യുഎസ് വിട്ടയച്ച റഷ്യൻ പൗരനായ വിക്ടർ ബൗട്ടും അബുദാബിയില്‍നിന്ന് സ്വദേശത്തേക്ക് യാത്രതിരിച്ചു.
അമേരിക്കയുമായും റഷ്യയുമായും യുഎഇയും സൗദിയും സ്വീകരിക്കുന്ന ദൃഢവുമായ സൗഹൃദത്തിന്റെ പ്രതിഫലനമാണെന്ന് മധ്യസ്ഥ ശ്രമങ്ങളുടെ വിജയമെന്ന് യുഎഇ- സൗദി വിദേശകാര്യ മന്ത്രാലയങ്ങൾ സൂചിപ്പിച്ചു. മയക്കുമരുന്ന് കുറ്റത്തിന്റെ പേരിൽ ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനറിനെ റഷ്യയിൽ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നായിരുന്നു യുഎസ് ആരോപണം. WNBA താരവും രണ്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമാണ് ബ്രിട്ട്‌നി ഗ്രിനര്‍. കഴിഞ്ഞ ഫെബ്രുവരില്‍ റഷ്യന്‍ ബാസ്കറ്റ് ബോൾ ലീഗില്‍ മത്സരിക്കാനെത്തിയ ബ്രിട്ട്‌നി ഗ്രിനറി തടവിലാവുകയായിരുന്നു.
ആയുധ ഇടപാട് ആരോപിച്ചാണ് റഷ്യൻ പൗരനായ വിക്ടർ ബൗട്ടിനെ യുഎസ് തടവിലാക്കിയിരുന്നത്. മരണത്തിന്റെ വ്യാപാരിയെന്ന് അറിയപ്പെട്ടിരുന്ന വിക്ടര്‍ ബൗട്ടിനെ 2008-ല്‍ തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്നാണ് യു.എസ്. പിടികൂടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി അമേരിക്കന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരികയായിരുന്നു വിക്ടര്‍. യു.എസിലെയും റഷ്യയിലെയും ഗവൺമെന്റുകളോടും ഇരു മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വങ്ങളോടും വിക്ടര്‍ ബൗട്ട് നന്ദി അറിയിച്ചു.
അതേസമയം കഴിഞ്ഞ ജൂലൈ മുതല്‍ ഗ്രിനറിന്‍റെ മോചനത്തിനായി അമേരിക്ക ശ്രമങ്ങൾ നടത്തുകയായിരുന്നു. മോചനത്തിന് ശേഷം ഗ്രിനറുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഫോണില്‍ സംസാരിച്ചിരുന്നു. രാജ്യത്തോക്ക് സ്വാഗതം ചെയ്യുന്നതായും മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യങ്ങളോട് നന്ദി രേഖപ്പെടുത്തുന്നതായും ബൈഡന്‍ അറിയിച്ചു.