യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനം എല്ലാ ദിവസവും ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതിനായി കോണ്‍സുലേറ്റിന്റെ പരിധിയിലുളള ദുബായി ബിഎല്‍എസ് കേന്ദ്രങ്ങളും ഷാര്‍ജയിലെ ഒരു കേന്ദ്രവും ഞായറാഴ്ചയും പ്രവര്‍ത്തിക്കും. വാരാന്ത്യ അവധി ദിനമായ ഞായറാഴ്ചകളിൽ പാസ്പോര്‍ട്ട് സേവനങ്ങൾക്കായി പ്രവാസികൾ പ്രവൃത്തി ദിവസം അവധി എടുക്കുന്നതു ഒഴിവാക്കാനാകും.
സാധാരണക്കാരായ തൊഴിലാളികൾക്കും ജീവനക്കാര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തന ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പരിപാടിയില്‍ സംഘടനാ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതര എമിറേറ്റുകളിലെ സേവനകേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ തമിഴ് സംഘം സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
സര്‍ക്കാറിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട പ്രവാസി വിഷയങ്ങളില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. വിമാന ടിക്കറ്റ് നിരക്ക് വർധന, പ്രവാസി വോട്ടവകാശം തുടങ്ങിയ സംഘടനാ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്), ഫ്രണ്ട്സ് ഓഫ് ഇന്ത്യ, അക്കാഫ്, തമിൾ സംഘം തുടങ്ങി വിവിധ പ്രവാസി സംഘടനാ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, ജോയിന്റ് സെക്രട്ടറിയും മുൻ ഇന്ത്യൻ കോൺസൽ ജനറലുമായ വിപുൽ എന്നിവരും സന്നിഹിതരായിരുന്നു.