പാഠപുസ്തകത്തിലും ഇന്ത്യയ്ക്ക് പകരം ഇനി ഭാരത്. ഏഴംഗ ഉപദേശക സമിതി മുന്നോട്ട് വച്ച ശുപാർശ എൻ.സി.ഇ.ആർ.ടി അംഗീകരിച്ചു. അടുത്ത വർഷം മുതൽ പുറത്തിറക്കുന്ന എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യക്ക് പകരം ഭാരത് എന്നാക്കും.
ഇന്ത്യയിൽ വച്ച് നടന്ന ജി20 ഉച്ചകോടിയിലാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രത്തലവൻമാർക്ക് നൽകിയ കത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നായിരുന്നു. ഇത് വിവാദമായതോടെ ഇന്ത്യ അല്ലെങ്കിൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.