സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയത് വന്‍ താരനിര. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ കുടുംബസമേതം ആണ് വിവാഹ സത്കാരത്തിനെത്തിയത്. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്മാന്, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകൾ സുറുമി എന്നിവർ മമ്മൂട്ടിക്കൊപ്പമെത്തി.
കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീന, ജോജു ജോർജ്, ടൊവിനോ തോമസ്, മീന, ഇന്ദ്രൻസ്, ഹണിറോസ്, രമേഷ് പിഷാരടി, ആശ ശരത്, നമിത പ്രമോദ്, മിയ, തെസ്നി ഖാൻ, ബീന ആന്റണി, സ്വാസിക, സാനിയ ഇയ്യപ്പൻ, നദിയ മൊയ്തു, ലാൽ, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ശ്രീനിവാസൻ, ബിന്ദു പണിക്കർ, മനോജ് കെ ജയൻ, വിന്ദുജ മേനോൻ, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധി പേർ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ബുധനാഴ്ചയായിരുന്നു ഭാഗ്യയും ശ്രേയസും തമ്മിലുള്ള വിവാഹം. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹങ്ങളിൽ ഒന്നാണ് ബുധനാഴ്ച ഗുരുവായൂരിൽ നടന്നത്.