തന്റെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുഖം പ്രാപിച്ച് വരുകയാണ് നടൻ ബാല. പല വേദികളിലും സജീവമാകുകയാണ് താരം. തനിക്ക് കരൾ ദാനം ചെയ്ത വ്യക്തിയെ ബാല പരിചയപ്പെടുത്തുകയാണ് ഇപ്പോൾ.
ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തനിക്ക് കരൾ ദാനം ചെയ്ത വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്.
‘എനിക്ക് കരൾ തന്നത് ജോസഫാണ്. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്.” ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായും താൻ പിന്നീട് അറിഞ്ഞുവെന്നും ബാല പ്രസംഗത്തിനിടെ പറഞ്ഞു.