ബഹ്റൈനിൽ നബിദിന അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. സെപ്റ്റംബർ 27ന് ബഹ്റൈനില എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയായിരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കി.