ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ വേനൽക്കാല യാത്രാ തിരക്ക് ആരംഭിക്കുന്നു. വരും ദിവസങ്ങളിൽ റെക്കോർഡ് ട്രാഫിക്കാണ് ദുബായ് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. ജൂലൈ 6 മുതൽ 17 വരെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) വഴി 3.3 ദശലക്ഷം യാത്രക്കാർ കടന്നുപോകുമെന്നാണ് നിഗമനം.
ഏറ്റവും തിരക്കേറിയ വാരാന്ത്യ ദിവസങ്ങളിൽ 840,000 അതിഥികളെ സ്വാഗതം ചെയ്യാൻ വിമാനത്താവളം തയ്യാറായിക്കഴിഞ്ഞു. ജൂലൈ 12-14 യാത്രാ കുതിച്ചുചാട്ടമുണ്ടാകും. ജൂലൈ 13 ഏറ്റവും തിരക്കേറിയ ദിവസമായി കണക്കാക്കപ്പെടുന്നു, ഏകദേശം 286,000 അതിഥികൾ ഡിഎക്സ്ബി വഴി കടന്നുപോകും.
ഈ പീക്ക് കാലയളവിൽ എയർപോർട്ട് പ്രതിദിനം ഏകദേശം 274,000 അതിഥികളെ കൈകാര്യം ചെയ്യുമെന്നും അധികൃതർ സൂചിപ്പിച്ചു. അതേസമയം ചെക്ക്-ഇൻ, സെക്യൂരിറ്റി സ്ക്രീനിംഗ്, ബോർഡിംഗ് പ്രക്രിയകൾ എന്നിവ കാര്യക്ഷമമാക്കേണ്ടതിൻ്റെ ആവശ്യവും അധികൃതർ ഓർമ്മിപ്പിച്ചു. തിരക്ക് പ്രമാണിച്ച് പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc