‘ഹ​ലോ ഏ​ഷ്യ’; ലുസൈലിൽ ഏഷ്യൻ കപ്പ് ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Date:

Share post:

ഏഷ്യൻ കപ്പ് ആസ്വദിക്കാനെത്തുന്നവരെ വരവേൽക്കുന്നതിനായി ലുസൈലിൽ ഒരുക്കിയ ‘ഹ​ലോ ഏ​ഷ്യ’ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ലോകകപ്പ് ഫുട്ബോൾ സമയത്ത് ലോകമെങ്ങുമുള്ള ആരാധകരുടെ സംഗമവേദിയാകുന്ന ലുസൈൽ ബൊളെവാഡ് അതേ ആവേശത്തോടെയാണ് ഏഷ്യൻ കപ്പിനെയും വരവേൽക്കുന്നത്. ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഹലോ ഏഷ്യയുടെ ഭാ​ഗമായി സംഘടിപ്പിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കൺട്രി സോണുകളാണ് ആഘോഷങ്ങളുടെ പ്രത്യേകത. ഇതോടൊപ്പം പരേഡുകളും കലാപ്രകടനങ്ങളും ഫുഡ്കോർട്ടുകളുമെല്ലാം കാഴ്ചക്കാരുടെ മനം കവരാനായി ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് നാല് മണി മുതൽ രാത്രി 12 മണി വരെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. വൈകിട്ട് 6.30നും രാത്രി ഒമ്പതിനും 45 മിനിറ്റ് നീളുന്ന പരേഡുകളും ഉണ്ടാകും.

ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. എന്നാൽ ലുസൈൽ സ്റ്റേഡിയത്തിൽ മത്സരം നടക്കുന്ന ദിവസങ്ങളിൽ ബൊളെവാഡിൽ ആഘോഷമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലുസൈലിന് പുറമെ കതാറ കൾച്ചറൽ വില്ലേജിലും ഏഷ്യൻ കപ്പ് ആരാധകർക്കായി ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ജനുവരി 12-നാണ് കതാറയിലെ ആഘോഷങ്ങൾക്ക് തുടക്കമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...