മിഡിൽ ഈസ്റ്റിലെ ഏറ്റവും ബ്രാന്റ് മൂല്യമുള്ള കമ്പനികളെന്ന സ്ഥാനം വീണ്ടും നിലനിർത്തി സൗദിയുടെയും യുഎഇയുടെയും ഊർജ ഭീമന്മാർ. സൗദി അറേബ്യയുടെ അറാംകോയാണ് ലിസ്റ്റിൽ ഒന്നാം ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം യുഎഇയുടെ അഡ്നോകും നിലനിർത്തി. കൺസൾട്ടൻസി ബ്രാന്റ് ഫിനാൻസിന്റെ 500 മികച്ച കമ്പനികളുടെ റാങ്കിങ്ങ് അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അറാംകോയുടെ ഈ വർഷത്തെ ബ്രാൻഡ് മൂല്യത്തിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും ലിസ്റ്റിലെ ഒന്നാം സ്ഥാനം കമ്പനി നിലനിർത്തുകയായിരുന്നു. 41. 6 ബില്യൺ ഡോളറാണ് അറാംകോയുടെ വിപണി മൂല്യം. അബുദാബി ആസ്ഥാനമായുള്ള എനർജി കമ്പനിയായ അഡ്നോകിന്റെ മൂല്യം 15.2 ബില്യൺ ഡോളറാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 7 ശതമാനം വർധനവാണ് അഡ്നോകിനുണ്ടായിരിക്കുന്നത്.
ഇ ആന്റിന്റെ എത്തിസലാത്ത് (17 ബില്യൺ ഡോളർ), സൗദിയിലെ ടെലികോം കമ്പനിയായ എസ്.ടി.സി (13.9 ബില്യൺ ഡോളർ) എന്നിവയാണ് ലിസ്റ്റിലെ അടുത്ത സ്ഥാനങ്ങളിൽ. പട്ടികയിൽ ലോകത്തിലെ ഏറ്റവും ബ്രാന്റ് മൂല്യമുള്ള കമ്പനി ആപ്പിൾ ആണ്. 517 ബില്യൺ ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം.
Hello respected Madam/sir,
Yes the Aramco company is the famous everywhere especially GCC related to the Petroleum products so I have a small request to the Management because my son is the Logistics and Shipping related PG degree holder, he was worked with Kottack Marine Shipping Company at Mumbai after that some other places, his knowledge as a Accounting, Graphic design etc. So please give him a chance to work with your lovely organization a suitable post, Eg: Logistics related or Accounting, presently he is at Kerala, India. Thanks.