ചിന്താ ജെറോം വീണ്ടും വിവാദത്തിൽ, രണ്ടു വർഷമായി താമസം റിസോർട്ടിലെന്ന് പരാതി

Date:

Share post:

ഉയർന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ പിഴവുകൾ എന്നീ വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിൻ്റെ പേരിൽ വിവാദം. രണ്ടു വർഷത്തോളമായി ചിന്ത കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിലാണ് താമസമെന്നാണ് പുതിയ വിവാദം. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിന് പരാതി നൽകി.

സീസൺ സമയത്ത് 8500 രൂപ വരെ ഒരു ദിവസം വാടകയുള്ള 3 ബെഡ്റൂം അപ്പാർട്മെൻ്റിന് സാധാരണ ദിവസങ്ങളിൽ 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണ് ഈടാക്കുകയെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണ് റിസോർട്ടിനു ചിന്ത നൽകേണ്ട തുക. ഇത്രയും തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അമ്മയുടെ ആയുർവേദ ചികിത്സയ്ക്കാണ് റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെൻ്റിൽ താമസിച്ചതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും ചിന്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...