അംബാനി കല്യാണം വെറും ‘സർക്കസ്’, ആത്മാഭിമാനമുള്ളതിനാൽ ക്ഷണം നിരസിച്ചു; തുറന്നടിച്ച് അനുരാഗ് കശ്യപിന്റെ മകൾ

Date:

Share post:

മുകേഷ് അംബാനി – നിത അംബാനി ദമ്പതികളുടെ മകൻ അനന്തിന്റെ വിവാഹത്തെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ അനുരാഗ് കശ്യപിൻ്റെ മകളും ഇൻഫ്ലുവൻസറുമായ ആലിയ കശ്യപ്. അംബാനി കുടുംബത്തിലെ വിവാഹാഘോഷം വെറും ‘സർക്കസ്’ ആണെന്നും ഇത്രയേറെ സെലിബ്രിറ്റികളെ ക്ഷണിച്ചിരിക്കുന്നത് പി.ആർ വർക്കിന് വേണ്ടിയാണെന്നും ആലിയ ആരോപിച്ചു. ആത്മാഭിമാനം ഉള്ളതുകൊണ്ട് വിവാഹത്തിൽ പങ്കെടുക്കില്ലെന്നും ആലിയ വ്യക്തമാക്കി.

ഇൻസ്റ്റഗ്രാം ബ്രോഡ്‌കാസ്‌റ്റ് ചാനലിലൂടെയാണ് അംബാനി കല്യാണത്തിനെതിരെ ആലിയ തുറന്നടിച്ചത്. ‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു. (എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ ഇല്ല’ എന്നാണ് ആലിയ പറഞ്ഞത്.

ജൂലൈ 12നാണ് അനന്ത് അംബാനിയുടെയും എൻകോർ ഹെൽത്ത് കെയർ ഉടമ വിരേൻ മെർച്ചന്റിന്റെയും ഷൈല വിരേൻ മെർച്ചൻ്റിൻ്റെയും മകൾ രാധികയുടെയും വിവാഹം. വിവാഹത്തോട് അനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികളാണ് ദിവസേന നടത്തിവരുന്നത്. നിരവധി സെലിബ്രിറ്റികളാണ് ഓരോ പരിപാടികൾക്കും പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് ഇളയരാജ

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ​ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ...