ബിജെപി നേതാവിന്റെ പ്രവാചക നിന്ദയില്‍ പ്രകോപനവുമായി അല്‍ ഖ്വയ്ദയും. ഗുജറാത്ത്, യുപി, മുംബെ, ഡൽഹി എന്നിവിടങ്ങളിൽ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുടെ ഭീഷണി. കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദ പുറത്തുവിട്ട കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടര്‍ നടപടികൾ സ്വീകരിച്ചു. അല്‍ ഖ്വയ്ദ നേതാവ് അയ്മന് അല്‍ സവാഹിരിയുടെ പിന്തുണയോടെയാണ് ഭീഷണിക്കത്ത്.
പ്രവാചകന്റെ മഹത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പോരാട്ടമെന്ന് സൂചിപ്പിക്കുന്നു. അല്‍ ഖ്വയ്ദയ്ക്ക് പിന്നാലെ പാകിസ്ഥാൻ ആസ്ഥാനമായുള്ള ടിടിപിയും പ്രവാചക നിന്ദയുടെ പേരിൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. ബിജെപി വ്യക്താവ് നൂപൂര്‍ ശര്‍മ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശമാണ് ഭീഷണിയ്ക്ക് ആധാരം.
പ്രവാചകനെ ആക്ഷേപിച്ചതില്‍ അറബ് രാജ്യങ്ങൾ ഔദ്യോഗികമായി ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിലപാടല്ല ബിജെപി നേതാവിന്റെ ഭാഗത്തുനിന്നുയര്‍ന്നത് എന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് കാവിഭീകരത അതിരുവിടുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് തീവ്രവാദി സംഘടകൾ ഭീഷണിക്കത്തില്‍ സൂചിപ്പിക്കുന്നു.ഭീഷണിക്കെതിരേ ആഭ്യന്തര മന്ത്രാലയം മുന്‍കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.