അജ്മാനിൽ ഏഷ്യൻ പൗരനായ ഒരാൾ അതേ രാജ്യക്കാരനെ സഹവാസിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനായി ഇറങ്ങുന്നതിനിടെ അജ്മാൻ പോലീസിന്റെ പിടിയിലായി. അൽ റൗദ മേഖലയിലാണ് സംഭവം. ഇരുവരുടെയും നാട്ടിലെ കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം ചെയ്തതെന്ന് പിടിയിലായ ഏഷ്യൻ പൗരൻ പോലീസിനോട് കുറ്റസമ്മതം നടത്തി.
കത്തി ഉപയോഗിച്ച് ഇരയെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുറ്റകൃത്യം നടന്ന സ്ഥലത്ത് വച്ച് തന്നെ ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. കൊല ചെയ്യാനുള്ള പ്രവണതയോടെ പ്രതി ദേഷ്യത്തോടെ വാതിലിൽ മുട്ടുന്നത് കണ്ട സാക്ഷികൾ ഉടൻ തന്നെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇയാളെ തുടർനടപടികൾക്കായി അജ്മാൻ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
അതേസമയം കുറ്റവാളിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്തതിന് ലെഫ്റ്റനന്റ് കേണൽ അൽ ഗഫ്സി റെസ്പോണ്ടർ പട്രോളിംഗ് ഓഫീസർമാരെ അഭിനന്ദിച്ചു. കൂടാതെ നിയമപ്രകാരം ശിക്ഷാർഹമായ തരത്തിൽ കുറ്റകൃത്യമോ മറ്റ് ലംഘനങ്ങളോ ചെയ്യാൻ ശ്രമിക്കുന്ന ആരെ കുറിച്ചും റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.