അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് വഴികടന്നുപോകുന്ന യാത്രക്കാർക്ക് ഗ്രൗണ്ട് സർവീസുകൾ കാര്യക്ഷമമാക്കുന്നതിൽ പുതിയ കരാർ. അബുദാബി എയർപോർട്ടും എഡിക്യു ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയർപോർട്ട് സർവീസസും ഇതുമായി ബന്ധപ്പെട്ട ദീർഘകാല പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു.
അബുദാബി എയർപോർട്ടിലെ യാത്രാ തിരക്ക് കണക്കിലെടുത്താൻ പുതിയ നീക്കം. 35.6 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അധികൃതർ യാത്രാ സൌകര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചത്. ലോകോത്തര നിലവാരമുള്ള യാത്രാസൌകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.
പങ്കാളിത്തം വിപുലീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എലീന സോർലിനി വ്യക്തമാക്കി. പുതിയ കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഇത്തിഹാദ് എയർപോർട്ട് സർവീസസ് ജനറൽ മാനേജർ ജുബ്രാൻ ആൽബ്രെയ്കിയും പറഞ്ഞു