സീസൺ അവസാനിച്ചു, കേരളത്തിലേക്കുള്ള ടി​ക്ക​റ്റ് നി​ര​ക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ 

Date:

Share post:

സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്ക് സ്വ​പ്ന നി​ര​ക്കു​കളുമായി വി​മാ​ന ക​മ്പ​നി​ക​ൾ. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കു​റ​ച്ചിരിക്കുകയാണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ലാം എ​യ​റും. സ്കൂ​ൾ അ​വ​ധി​യും ഫെ​സ്റ്റി​വ​ൽ സീ​സ​ണും അ​വ​സാ​നി​ച്ച​തോ​ടെയാണ് അ​ടു​ത്ത മാ​സം 14 വ​രെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്കുമുള്ള നി​ര​ക്ക്​ കുറച്ചത്. മ​സ്ക​റ്റിൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.

 

മ​സ്ക​റ്റി​ൽ​ നി​ന്ന് തി​രു​വന​ന്ത​പു​ര​ത്തേ​ക്ക് അ​ടു​ത്ത ഒ​രു മാ​സ​ത്തെ പു​തി​യ ഷെ​ഡ്യൂ​ളി​ൽ 33 റി​യാ​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്കായി ഈടാക്കുന്നത്. അതേസമയം ചി​ല ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്കി​ൽ ത​ന്നെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉ​ച്ച​യ്ക്ക് 12.25ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.35 ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​മാ​ന​ത്തി​നും സ​മാ​ന നി​ര​ക്ക് ത​ന്നെ​യാ​ണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​സ്ക​റ്റിൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 37.200 റി​യാ​ലാണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്.

 

മ​സ്ക​റ്റി​ൽ ​നി​ന്ന് പു​ല​ർ​ച്ച 2.50 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം കാ​ല​ത്ത് 7.50 നാ​ണ് കോ​ഴി​ക്കോ​ട്ട് എ​ത്തു​ക. മ​സ്ക​റ്റിൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്കായി ഈടാക്കുക. രാ​വി​ലെ 9.40 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.30 ക​ണ്ണൂ​രി​ലെ​ത്തും. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. അതേസമയം കേ​ര​ള​ത്തി​ൽ ​നി​ന്ന് മ​സ്ക​റ്റി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ നി​ര​ക്കു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​റ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മ​സ്ക​റ്റിലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്കായി ഈടാക്കുന്നത്.

രാവിലെ 8.35 ന് ​കൊ​ച്ചി​യി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് 11.10 മ​സ്ക​റ്റിലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം 44.900 റി​യാ​ലാണ് ഈ​ടാ​ക്കു​ന്ന​ത്. രാ​ത്രി 11.35 ന് ​കോ​ഴി​ക്കോ​ട്ട് നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 1.50 ന് ​മ​സ്ക​റ്റി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 35.900 റി​യാ​ലും ഈടാക്കും. മാത്രമല്ല, മ​സ്ക​റ്റിൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ​ലാം എ​യ​റും നി​ര​ക്കു​ക​ൾ കു​റ​ച്ചി​ട്ടു​ണ്ട്. രാ​ത്രി 10.30ന്​ ​മ​സ്ക​റ്റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 3.20 കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന സ​ലാം എ​യ​ർ 37 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഈ ​നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റി​ന് 20 കി​ലോ ല​ഗേ​ജ് മാ​ത്ര​മാ​യിരിക്കും അ​നു​വ​ദി​ക്കു​ക.

അതേസമയം വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്കു​ക​ൾ കു​റ​ച്ചെന്ന അ​റി​യി​പ്പു​ക​ൾ വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് യാത്ര ചെയ്യാൻ ഒ​രു​ങ്ങു​ന്ന​ത്. മാത്രമല്ല, പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ ടി​ക്ക​റ്റു​ക​ൾ എ​ടു​ത്തു ക​ഴിഞ്ഞിട്ടുമുണ്ട്. ഹ്ര​സ്വ ലീ​വെ​ടു​ത്ത് നാ​ട്ടി​ൽ പോ​വു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. നി​ര​ക്കു​ക​ൾ കൂ​ടി​യ​ത് കാ​ര​ണം ഇ​തു വ​രെ നാ​ട്ടി​ൽ പോ​വാ​തെ നി​ന്നി​രു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രും നാ​ട്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ഇവരെ കൂടാതെ ഒ​മാ​നി​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ദേ​ശി​ക​ളും യാ​ത്ര​ക്ക് ഒ​രു​ങ്ങു​കയാണ്. കേ​ര​ള​ത്തി​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ക​ എന്നതാണ് ഇ​വ​രു​ടെ ല​ക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...