ദുബായിൽ നടപ്പാക്കുന്ന എയർ ടാക്സി പദ്ധതിക്ക് മുന്നോടിയായി ഇതിനോടകം 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. മുന്ന് വർഷത്തിനുളളിൽ ദുബായുടെ മാനത്ത് പറക്കും കാറുകൾ എത്തിച്ചേരുനെന്നും അധികൃതർ വ്യക്തമാക്കി. 2026ൽ എയർ ടാക്സികൾ പൊതുഗതാഗതത്തിൻ്റെ ഭാഗമാകും.
കഴിഞ്ഞ പത്ത് വർഷമായി എയർ ടാക്സികളുടെ സാധ്യതകൾ സംബന്ധിച്ച് ദുബായ് ആർടിഎ നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്. അമേരിക്കൻ കമ്പനിയായ ദുബായിലെത്തുന്നഎയർ ടാക്സികളുടെ നിർമാതാക്കൾ. അമേരിക്കൻ ഫെഡറൽ ഏവിയേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ടാക്സികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും ആർടിഎ വ്യക്തമാക്കി. പൈലറ്റുമാരില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിമാനങ്ങളും എയർ ടാക്സിയുടെ ഭാഗമാകും.
റൺവേ ആവശ്യമില്ലാത്തതാണ് എയർ ടാക്സികൾ. ഡ്രോണുകൾ പൊലെ പോലെ നേരെ ഉയർത്താനും താഴ്ത്താനും കഴിയും. നിരപ്പായ സ്ഥലമല്ലെങ്കിൽ പോലും ലാൻഡ് ചെയ്യുനുമാകും.വായു മലിനീകരണത്തിൻ്റെ തോത് നല്ലൊരളവിൽ കുറയ്ക്കാൻ സഹായിക്കുമെന്നും ആറ് ഇലക്ട്രിക് മോട്ടറുകൾ ഓരോ പറക്കും ടാക്സികളിവിമാനങ്ങളിൽ ഉണ്ടാകുമെന്നും ആർടിഎ അറിയിച്ചു.
2026 ഓടെ എയർ ട്രാൻസ്പോർട് പ്രയോജനപ്പെടുത്തുന്ന ആദ്യ നഗരമായും ദുബായ് മാറും. രാജ്യത്തെ വിദൂര പട്ടണങ്ങളെ എയർ ടാക്സി വഴി അതിവേഗം ബന്ധിപ്പിക്കാനാണ് നീക്കം. പദ്ധതിയുടെ ഭാഗമായി ടേക്ക് ഓഫ് ലാൻഡിങ് സ്റ്റേഷനുകളും യുഎഇ പ്രഖ്യാപിച്ചു കഴിഞ്ഞു. വെർട്ടിപോർട്സ് എന്നാണ് ഈ സ്റ്റേഷനുകൾ അറിയപ്പെടുക.