വിമാനം വൈകുന്നതിൽ അനിശ്ചിതത്വം, വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 

Date:

Share post:

എയർഇന്ത്യ എക്സ്​പ്രസ്സ് വൈകുന്നത് തുടരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്​ മസ്കറ്റിൽ നിന്ന്​ കോഴിക്കോടേക്ക്​ പുറ​പ്പെടേണ്ട വിമാനം പറന്നത്​ രാത്രി 11.45നാണ്​. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാരാണ് ഇതുമൂലം മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയത്.

​ഒരു മണിക്ക് പുറപ്പെടേണ്ട വിമാനം വൈകുമെന്നും 4.20ന്​ പുറപ്പെടുമെന്നുമായിരുന്നു ആദ്യം യാത്രക്കാർക്ക്​ അറിയിപ്പ്​ ലഭിച്ചത്. ഇത് പ്രകാരം വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരോട്​ രാത്രി 10.20ന്​ മാത്രമേ പുറപ്പെടാനാവൂ എന്ന്​ പിന്നീട്​ തിരുത്തി പറഞ്ഞു. ഇതനുസരിച്ച്​ കാത്തിരുന്നെങ്കിലും വീണ്ടും വൈകുകയും 11.45ന്​ അവസാനം വിമാനം പുറപ്പെടുകയും ചെയ്തു.

അതേസമയം സമാനമായ രീതിയിൽ കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലേക്ക്​ പോകേണ്ട എയർഇന്ത്യ എക്സ്​പ്രസ്​ വിമാനവും 12മണിക്കൂർ വൈകിയിരുന്നു. അതിന് മുൻപത്തെ ആഴ്ചയിൽ തിരുവനന്തപുരം, കോഴിക്കോട്​ വിമാനങ്ങളും വൈകിയിരുന്നു. തുടർച്ചയായ വൈകലിൽ യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധം ശക്​തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....