കുട്ടികൾക്കുള്ള നിരക്കിളവ് നിർത്തി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നീക്കം. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ടിക്കറ്റ് നിരക്കായി. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിൻ്റെ 25 ശതമാനം ഇളവ് നൽകിയിരുന്നതാണ് പിൻവലിച്ചത്.
ഇതോടെ പ്രവാസി കുടുംബങ്ങൾക്ക് അധിക ബാധ്യതയാണ് ഉണ്ടാവുക. കുട്ടികളും ഒത്തുളള നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വൻ തുക അധികം നൽകേണ്ടിവരും.സീസൺ സമയത്ത് അഞ്ചിരട്ടി വരെ ടിക്കറ്റ് നിരക്ക് ഉരുന്നതിനാൽ സ്കൂൾ അവധിക്കാലത്തെ യാത്രകളേയും പ്രതികൂലമായി ബാധിക്കും.
എയർ ഇന്ത്യയും എയർ ഏഷ്യയും തമ്മിൽ ലയിച്ച ശേഷം വെബ്സൈറ്റ് പരിഷ്ക്കരിച്ചപ്പോഴാണ് കുട്ടികളുടെ ടിക്കറ്റിലെ ഇളവ് ഒഴിവാക്കിയത്. ബജറ്റ് എയർലൈനുകൾ ഈ ആനുകൂല്യം നൽകാറില്ലെന്നാണ് എയർലൈൻ്റൈ വാദം.പ്രവാസികളോടും കുട്ടികളോടുമുളള എയർലൈൻ്റെ സമീപനത്തിനെതിരേ പ്രതിഷേധം ഉയരുകയാണ്.