കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിന്തിരമായി തിരിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് അടിയന്തര ലാൻ്റിംഗ് നടന്നത്. പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് അടിയന്തിര ലാന്റിംഗിന് അനുമതി തേടി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്. ആദ്യം കോഴിക്കോട് തന്നെ വിമാനം ഇറക്കാൻ ആലോചിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
ലാൻ്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.പിന്നീടുളള പരിശോധനയിൽ വിമാനത്തിന് ഹൈഡ്രോളിംഗ് തകരാരാറാണുളളതെന്ന് കണ്ടെത്തി. യാത്രക്കാർ സുരക്ഷിതരാണെന്നും ആരെയും ആശുപത്രിയിലക്ക് മാറ്റേണ്ട സാഹചര്യമുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.