ജുമൈറയിൽ റോബോട്ട് നിരീക്ഷകരിറങ്ങി; ഇനി ഇ – സ്കൂട്ടർ നിയമലംഘകർക്കും പിടിവീഴും

Date:

Share post:

സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റോബോട്ടുകളെ വിന്യസിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ജുമൈറ കടൽ തീരത്താണ് റോബോട്ട നിരീക്ഷണം ശക്തമാക്കിയത്.

വിശാലമായ ക്യാമറയും നാല് മോഷൻ സെൻസറുകളും ഉപയോഗിച്ച് സജ്ജീകരിച്ച അഞ്ചടി ഉയരമുളള റോബോട്ടുകളാണ് നിരീക്ഷണം നടത്തുക. ഹെൽമെറ്റ് ധരിക്കാത്തത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഓട്ടോണമസ് റോബോട്ടുകൾ കണ്ടെത്തും. അനധികൃത ഇടങ്ങളിൽ പാർക്ക് ചെയ്യുന്ന ഇ-സ്കൂട്ടറുകളും റോബോട്ടുകൾ പിടികൂടും.

നിലവിൽ85 ശതമാനം കൃത്യതയോടെ 2 കിലോമീറ്റർ വരെ നിരീക്ഷണ പരിധിയിൽ നിയമലംഘനങ്ങൾ തിരിച്ചറിയാൻ റോബോട്ടിന് കഴിയും. ചൈനീസ് റോബോട്ടിക്‌സ് ആൻഡ് ടെക്‌നിക്കൽ സിസ്റ്റം പ്രൊവൈഡർ ടെർമിനസ് സൃഷ്‌ടിച്ച റോബോട്ട് സ്വയം ഭരണാധികാരത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കാൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഒപ്പമുണ്ട്.

ദുബായ് പോലീസ്, ആർടിഎ തുടങ്ങിയ അധികാരികൾക്ക് അഞ്ച് സെക്കൻഡിനുള്ളിൽ ഡാറ്റ കൈമാറാനും റോബോട്ടുകൾക്ക് കഴിയും. വിവിധ കാലാവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാനുമാകും. അതേസമയം ഒരു മാസത്തെ ട്രയൽ കാലയളവിൽ പിഴവ് വരുത്തുന്ന റൈഡർമാർക്ക് വാണിംഗ് ഉണ്ടാകുമെന്നും പിഴ ഈടാക്കില്ലെന്നും ആർടിഎ വ്യക്തമാക്കി.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...