13 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ ദുബായിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും 

Date:

Share post:

പ്രവാസികളുടെ ജീവിതം പലപ്പോഴും ഇങ്ങനെയാണ്. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അന്യനാട്ടിൽ ജോലി ചെയ്യുന്നവർ. സ്വന്തം നാട്ടിലേക്ക് വർഷങ്ങൾ കൂടുമ്പോൾ മാത്രം അവധിയ്‌ക്കെത്തുന്ന അതിഥികൾ ആണവർ. പലപ്പോഴും ജീവിതം കെട്ടിപ്പടുത്ത അന്യ നാട്ടിൽ തന്നെ പ്രവാസികൾക്ക് ജീവൻ വെടിയേണ്ടി വരുകയും ചെയ്യാറുണ്ട്.

അത്തരത്തിൽ ദുബായിൽ ജോലി ചെയ്തു വരികയായിരുന്ന തൃശൂർ ഗുരുവായൂർ കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ് കുമാർ(59) ചികിത്സയിലിരിക്കെ മരണപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ മൃതദേഹം 12 ദിവസം കഴിഞ്ഞിട്ടും ജന്മനാട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. സൗദി ജർമൻ ആശുപത്രിയിൽ കെട്ടിവയ്ക്കാനുള്ള തുക അടയ്ക്കാത്തതായിരുന്നു കാരണം. എന്നാൽ ഇപ്പോൾ 13 ദിവസത്തിന് ശേഷം ആശുപത്രി അധികൃതർ മൃതദേഹം വിട്ട് നൽകിയിരിക്കുകയാണ്. ആശുപത്രിയിൽ അടയ്ക്കേണ്ടിയിരുന്ന മുഴുവൻ തുകയും അധികൃതർ വേണ്ടെന്ന് വച്ചതോടെയാണ് ഇത് സാധ്യമായത്.

മൃതദേഹം നാളെ രാവിലെ ആറ് മണിക്ക് ഷാർജ- കൊച്ചി എയർ ഇന്ത്യ എക്സ്പ്രസിൽ കേരളത്തിലെത്തും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയിൽ നിന്ന് മുഹൈസിനയിലെ ( സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. എംബാമിങ് നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരിയും റിയാസ് കൂത്തുപറമ്പുമാണ് നേതൃത്വം നൽകുന്നത്.

ഏപ്രിൽ 22നാണ് സുരേഷ് കുമാർ ദുബായിലെ സൗദി ജർമൻ ഹോസ്‌പിറ്റലിൽ വച്ച് മരണപ്പെട്ടത്. 4,59,000 രൂപ ആശുപത്രിയിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ അധികൃതർ മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിൽ കണ്ണീരോടെ കഴിയുകയായിരുന്നു. എന്നാൽ സുരേഷ് കുമാർ അംഗമായിരുന്ന ദുബായ് – കേരള ടാക്സി പിക്കപ്പ് ഡ്രൈവേഴ്സ്അ സോസിയേഷനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കുള്ള ചെലവ് വഹിച്ചതോടെ കുറച്ച് ആശ്വാസമായി. ഭാരവാഹികളായ അൻവർ അലി പട്ടേപ്പാടം, അക്ബർ പാവറട്ടി എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. സാമൂഹിക പ്രവർത്തകനായ കിരൺ രവീന്ദ്രനും സംബന്ധിച്ചു. നാളെ ജീവിച്ചു വളർന്ന നാടിനോടും ജീവിതം കെട്ടിപ്പടുത്ത നാടിനോടും സുരേഷ് വിടപറയും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...