അദാനി ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ സെബിക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയോഗിച്ച സമിതി. ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ പുതിയ കണ്ടെത്തലുകൾ ഒന്നുമില്ല. നേരത്തെ നിലവിലുള്ള കണ്ടെത്തലുകൾ ക്രോഡീകരിക്കുക മാത്രമാണ് ചെയ്തെന്ന് സമിതി വ്യക്തമാക്കി.
സെബിക്ക് വീഴ്ച്ച വന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ നിഗമനത്തിൽ എത്താനാകില്ല. വില കൃത്രിമം നിയന്ത്രിക്കാൻ സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ പറയാനാകില്ല.
മാർക്കറ്റ് നിയന്ത്രണത്തിന് സെബിക്ക് നിലവിൽ അധികാരമുണ്ട്. മനുഷ്യ ഇടപെടലുകൾ ഒഴിവാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാർക്കറ്റ് നിയന്ത്രണം നടത്തണം. അദാനി ഓഹരി വില നിയന്ത്രിക്കുന്നതിൽ സെബിക്ക് എന്തെങ്കിലും വീഴ്ച്ച പറ്റിയെന്ന് നിലവിലെ സാഹചര്യത്തിൽ പറയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.