അനധികൃതമായി മാലിന്യം നിക്ഷേപിച്ച കുറ്റത്തിന് കമ്പനിക്ക് 20,000 ദിർഹം പിഴ ഈടാക്കി. അജ്മാൻ മുനിസിപ്പാലിറ്റിയുടേതാണ് നടപടി. പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്.
നിർമ്മാണ സാമഗ്രികൾ ഉൾപ്പടെയുളള മാലിന്യമാണ് നിശ്ചിത സ്ഥലത്തല്ലാതെ നിക്ഷേപിച്ചത്. മാലിന്യമെത്തിക്കാൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. എമിറേറ്റിനെ ആരോഗ്യ പൂർണ്ണവും ശുചിത്വപൂർണ്ണവുമാക്കി നിലനിർത്തുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ശക്തമായ നടപടി സ്വീകരിച്ചതെന്നും അധികൃതർ അറിയിച്ചു.
View this post on Instagram
ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിന് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.