അബുദാബിയിലെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ (E11) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ ജൂലൈ 29 വരെയാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്ന് രാത്രി 11 മണി മുതൽ ജൂലൈ 29ന് (തിങ്കൾ) രാവിലെ 6 മണി വരെയാണ് റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം നിലനിൽക്കുക. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഗതാഗത നിയന്ത്രണമുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും ഗതാഗത വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.